ബംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ അതിവേഗം തീർന്നു. സെപ്റ്റംബർ 11നാണ് തിരുവോണം. ഇതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നും ടിക്കറ്റുകൾ കിട്ടാനില്ല. കേരള, കർണാടക ആർടിസികൾ അവധിക്ക് ഒരുമാസം മുന്‍പ് മാത്രമേ ബുക്കിംഗ് ആരംഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മുൻവർഷങ്ങളിൽ ഓണാവധിക്ക് റെയിൽവേ കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു.
ട്രെയിനുകളിൽ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ കേരള, കർണാടക ആർടിസി ബസുകളിൽ ബുക്കിംഗ് തിരക്ക് കൂടുമെന്ന് ഉറപ്പാണ്. തിരക്ക് കൂടുന്നതനുസരിച്ച് ഇരുആർടിസികളും സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നതാണ് ആശ്വാസം.
ഓണാവധി: ട്രെയിനുകളിൽ ടിക്കറ്റില്ല; സ്പെഷൽ പ്രഖ്യാപനം കാത്ത് മലയാളികൾ
08:45 PM Jul 25, 2019 | Deepika.com