വെനീസ്: ഇറ്റലിയിലെ വെനീസിലുള്ള പ്രശസ്തമായ റിയാൽറ്റോ പാലത്തിൽ വച്ചു കാപ്പിയുണ്ടാക്കി കുടിച്ചതിന് വിനോദസഞ്ചാരികൾക്ക് പോലീസ് 950 യൂറോ പിഴ ചുമത്തി.
രണ്ടു ജർമനിക്കാരാണ് പാലത്തിന്റെ പടിക്കെട്ടുകളിലിരുന്ന് കാപ്പി വച്ചു കുടിച്ചത്. പിടിക്കപ്പെട്ടതോടെ ഇരുവരോടും ഉടൻ തന്നെ നഗരം വിട്ടുപോകാനും നിർദേശിച്ചിരിക്കുകയാണ് അധികൃതർ. വഴിയാത്രക്കാരനാണ് ഇവർ കാപ്പിയുണ്ടാക്കുന്നതു ശ്രദ്ധയിൽപ്പെട്ട് വിവരം പോലീസിൽ അറിയിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ