കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പതാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി.
ജർമനിയിലെ ഐഎഫിലെ ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം എട്ടുമണിയ്ക്ക് ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സണ്ണി വേലൂക്കാരൻ (പ്രസിഡന്റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ(ട്രഷറർ, ജിഎംഎഫ് ജർമനി), തോമസ് ചക്യാത്ത് എന്നിവർ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സിസിലിയാമ്മ തൈപ്പറന്പിൽ, മാത്യു തൈപ്പറന്പിൽ, റോസമ്മ യോഗ്യാവീട്, ബാബു ഹാംബുർഗ്, സെബാസ്റ്റ്യൻ കിഴക്കേടത്ത്, ജോയി വെള്ളാരംകാലായിൽ എന്നവരടങ്ങുന്ന സംഘം പ്രാർഥനാഗാനം ആലപിച്ചു. സണ്ണി വേലൂക്കാരൻ സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് കരിങ്ങടയിൽ ആശംസാപ്രംഗം നടത്തി. പരിപാടികൾ മോഡറേറ്റ് ചെയ്ത പോൾ പ്ളാമൂട്ടിൽ നന്ദി പറഞ്ഞു.
യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന്റെ ആദ്യദിവസത്തെ കൊഴുപ്പുള്ളതാക്കി.
അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളിൽ സെമിനാറുകൾ, ചർച്ചകൾ, കലാ, സാഹിത്യ സായാഹ്നങ്ങൾ, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 24 ന് സംഗമത്തിന് തിരശീല വീഴും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ