ബംഗളൂരു: നമ്മ മെട്രോയിൽ നിന്നു നഷ്ടപ്പെടുന്ന ടോക്കണുകളുടെ എണ്ണം വർധിക്കുന്നു. 2011 ഒക്ടോബർ മുതൽ 2019 ഏപ്രിൽ വരെ 2,33,207 ടോക്കണുകളാണ് നഷ്ടപ്പെട്ടത്. 201819 വർഷം മാത്രം 58,142 ടോക്കണുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇതുവരെ 50 ലക്ഷം രൂപയുടെ ടോക്കണുകളാണ് ബിഎംആർസിഎലിനു നഷ്ടമായത്.
യാത്രക്കിടെ ടോക്കണുകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാണ്. പല യാത്രികരും ടോക്കണ്‍ തിരിച്ചുനൽകാതെ പുറത്തുകടക്കാറുമുണ്ട്. ഇതെല്ലാം നഷ്ടത്തിന് കാരണമാണ്. ദിവസേന നാലുലക്ഷത്തോളം യാത്രികരാണ് നമ്മ മെട്രോ ഉപയോഗിക്കുന്നത്.
നമ്മ മെട്രോയ്ക്ക് നഷ്ടം 50 ലക്ഷം; നഷ്ടപ്പെട്ടത് 2.3 ലക്ഷം ടോക്കണുകൾ
09:56 PM Jul 22, 2019 | Deepika.com