+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെഫീൽഡിൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമ തിരുനാളും തീർഥാടന പദയാത്രയും 21 ന്

ഷെഫീൽഡ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമ തിരുനാളിനോടനുബന്ധിച്ച് തീർഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21 ന് (ഞായർ) ഷെഫീൽഡിൽ നടക്കും.

ഷെഫീൽഡ് സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്മെന്‍റും (എംസിവൈഎം) സംയുക്തമായിട്ടാണ് പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

ഉച്ചകഴിഞ്ഞ് 2 ന് ഷെഫീൽഡ് സെന്‍റ് തോമസ് മൂർ ദേവാലയത്തിൽ നിന്നും ആരംഭിച്ച് തീർഥാടന പദയാത്ര സെന്‍റ് പാട്രിക് ദേവാലയത്തിച്ചേർന്നതിനുശേഷം വിശുധ്ധ കുർബാനയും തുടർന്നു അനുസ്മരണ സമ്മേളനവും നേർച്ച വിളമ്പും നടക്കും. തിരുക്കർമങ്ങൾക്ക് ചാപ്ലയിൻ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൺ മനയിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും.

പദയാത്രയിലും തിരുക്കർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ദേവാലയത്തിന്‍റെ വിലാസം: St. Thomas Church, S5 9NB.

റിപ്പോർട്ട്: അലക്സ് വർഗീസ്