+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് വാരാന്ത്യ സെമിനാർ നടത്തി

ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ വാരാന്ത്യ സെമിനാർ ഫൂൾഡാക്കിനു സമീപം നേയഹോഫ് റോമ്മറസിൽ നടത്തി. ജൂലൈ 12 മുതൽ 14 വരെയായിരുന്നു സെമിനാർ. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടു
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് വാരാന്ത്യ സെമിനാർ നടത്തി
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ വാരാന്ത്യ സെമിനാർ ഫൂൾഡാക്കിനു സമീപം നേയഹോഫ് റോമ്മറസിൽ നടത്തി. ജൂലൈ 12 മുതൽ 14 വരെയായിരുന്നു സെമിനാർ. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ സേവ്യർ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. അത്താഴത്തിനുശേഷം സെമിനാർ ഹാളിൽ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്കുവച്ച് കുശലം പറച്ചിലും ഗാനാലാപാനങ്ങളുമായി ആദ്യ സായാഹ്നം ചെലവഴിച്ചു.

ശനി രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ഫാ. ഷാജൻ മാണിക്കത്താൻ ദിവ്യബലി അർപ്പിച്ചു. തുടർന്നു ക്രിസ്തീയ ജീവിതത്തിൽ യേശു ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ചും അത് കുടുംബജീവിതത്തിൽ നമ്മെ എങ്ങനെ നയിക്കുന്നതിനേക്കുറിച്ചും സംസാരിച്ചു. വാർധക്യകാല ജീവതത്തിൽ സുഹൃത്തുക്കളും സമൂഹത്തിലുമുള്ളവരുമായി എങ്ങനെ സന്തോഷപ്രദമായ ജീവിതം നയിക്കാമെന്ന വിഷയം ജോർജ് ജോണ്‍ പ്രതിപാദിച്ചു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കുറച്ച് പേർ നടത്തവും മറ്റുള്ളവർ പലതരം കളികളിലും ഏർപ്പെട്ടു. വൈകുന്നേരം ബാർബിക്യു പാർട്ടി നടത്തി. അത്താഴത്തിനുശേഷം ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് വിജ്ജാനപ്രദമായ ക്വിസ് മത്സരം നടത്തി.

ഞായർ രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് കുടുംബജീവിതത്തെകുറിച്ച് ക്ലാസ് എടുത്തു. ഫിഫ്റ്റിപ്ലസിന്‍റെ സജീവ മെംബറായിരുന്ന മാത്യു കൂട്ടക്കരയുടെ നിര്യാണത്തിൽ അനുശോചിച്ചു ഒരു മിനിറ്റു നേരം മൗനപ്രാർഥന നടത്തി. തുടർന്നു സെമിനാറിനെപ്പറ്റി വിലയിരുത്തൽ നടത്തി. തുടർന്നുള്ള എല്ലാ വർഷങ്ങളിലും സെമിനാർ മുടക്കം കൂടാതെ നടത്താൻ തീരുമാനമെടുത്തു. വാരാന്ത്യ സെമിനാറിൽ പങ്കെടുത്തവർക്ക് ആന്‍റണി തേവർപാടം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍