+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗലീലിയോ ഉപഗ്രഹ സംവിധാനം പ്രവർത്തനം നിർത്തി

ബ്രസൽസ്: യൂറോപ്യൻ ഉപഗ്രഹ ശൃംഖലയായ ഗലീലിയോയുടെ പ്രവർത്തനം പൂർണമായി അവസാനിച്ചു. ഗ്രൗണ്ട് സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. ഇതെത്തുടർന്ന് ശൃംഖലയിൽ നിന്നുള്ള സിഗ്നലുകൾ ദുർബലമായിരുന്നു. പ
ഗലീലിയോ ഉപഗ്രഹ സംവിധാനം പ്രവർത്തനം നിർത്തി
ബ്രസൽസ്: യൂറോപ്യൻ ഉപഗ്രഹ ശൃംഖലയായ ഗലീലിയോയുടെ പ്രവർത്തനം പൂർണമായി അവസാനിച്ചു. ഗ്രൗണ്ട് സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. ഇതെത്തുടർന്ന് ശൃംഖലയിൽ നിന്നുള്ള സിഗ്നലുകൾ ദുർബലമായിരുന്നു. പിന്നീട് പൂർണമായി സ്വിച്ച് ഓഫ് ചെയ്തു.

22 ഉപഗ്രഹങ്ങളാണ് ഈ ശൃംഖലയിൽ പ്രവർത്തിച്ചിരുന്നത്. ഇവ മുഴുവൻ പ്രായോഗികമായി പ്രവൃത്തിപഥത്തിൽ ഉണ്ടായിരുന്നില്ല. ഗലീലിയോയ്ക്കു സമാനമായി നാല് ഉപഗ്രഹ നാവിഗേഷൻ ശൃംഖലകൾ മാത്രമാണ് നിലവിലുണ്ടായിരുന്നത്. 2016ൽ ഇതിന് ഒൗദ്യോഗികമായി തുടക്കം കുറിക്കും മുൻപു തന്നെ ചില സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് സുഗമമായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് വീണ്ടും തകരാറ്.

സംവിധാനം പൂർണമായി പരാജയപ്പെട്ടു കഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കി. ഇറ്റലിയിലാണ് ഇതിന്‍റെ ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ