ബ്രസൽസ്: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ യുകെ പിൻമാറുമെന്നു തന്നെയാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷന്റെ നിയുക്ത അധ്യക്ഷ ഉർസുല വോൻ ഡെർ ലെയൻ. നിലവിൽ ജർമൻ പ്രതിരോധ സെക്രട്ടറിയായ അവർ യൂറോപ്യൻ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രതീക്ഷ പങ്കുവച്ചത്.
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള കൂടുതൽ ഫലപ്രദമായ നടപടികളും, ബ്ലോക്കിൽ കൂടുതൽ ലിംഗ സമത്വം ഉറപ്പാക്കാനുള്ള നടപടികളും ഉർസുല എംഇപിമാർക്കു വാഗ്ദാനം ചെയ്തു.
യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ഉറപ്പായാൽ നവംബർ ഒന്നിനാണ് ഉർസുല കമ്മിഷൻ അധ്യക്ഷയായി ചുമതലയേൽക്കുക. നിലവിലുള്ള മേധാവി ഴാങ് ക്ലോദ് ജങ്കർക്ക് അതുവരെ കാലാവധിയുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ