ബർമിംഗ്ഹാം: ബർമിംഗ്ഹാം പൗരോഹിത്യ ജീവിതത്തിൽ അന്‍പത് വർഷം പൂർത്തിയാക്കുന്ന റവ. ഫാ. ജോസഫ് നരിക്കുഴിക്ക് ഇത്തവണ രണ്ടാം ശനിയാഴ്ച കണ്വെൻഷൻ അനുഗ്രഹാശംസകൾ നേരുന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപത ബിഷപ്പ്. മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമ്മികനാവുന്ന ദിവ്യബലിയിൽ ഫാ. നരിക്കുഴിയും കാർമ്മികത്വം വഹിക്കും.
സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വൻഷൻ 13 നാണ് ബർമിംഗ്ഹാമിൽ നടക്കുക.
1939ൽ ജനിച്ച ഫാ. നരിക്കുഴി 1969ൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ചു മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നും ഛത്തീസ്ഗഡിലെ റായ്പൂർ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997 ൽ യുകെയിലെത്തിയ അച്ചൻ ബിർമിംഗ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സീറോ മലബാർ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ. ഗ്ലാഡ്സണ്‍ ദെബ്രോ, അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്ററും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സാജു വർഗീസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
അവധിക്കാല കണ്‍വൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്വെൻഷൻ നടക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്‍വൻഷൻതന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
കണ്‍വൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13ന് രണ്ടാം ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം . .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോണ്സൻ 07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്