പാരീസ്: ഫ്രാൻസിൽ വിമാന യാത്രക്കാർക്ക് ഇക്കോ ടാക്സ് ഏർപ്പെടുത്താൻ ആലോചന. ഫ്രാൻസിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾക്കാണ് നികുതി ചുമത്തുക. ഇത് യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും.
ഇതുവഴി 2020നുള്ളിൽ 180 മില്യൻ ഡോളർ സമാഹരിക്കാമെന്നാണ് ഗതാഗത മന്ത്രി എലിസബത്ത് ബോണ്‍ പറയുന്നത്. ടിക്കറ്റ് നിരക്കിന് ആനുപാതികമായിരിക്കും നികുതി.
യൂറോപ്യൻ യൂണിയനുള്ളിലുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് ഒന്നര യൂറോ ആയിരിക്കും ഈടാക്കുക. യൂറോപ്യൻ യൂണിയനു പുറത്തേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 18 യൂറോയും. പുറത്തേക്കു പോകുന്ന വിമാനങ്ങൾക്കു മാത്രമായിരിക്കും ഇതു ബാധകം. ലാൻഡ് ചെയ്യുന്നവയ്ക്ക് ബാധകമായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ