ബംഗളൂരു: നഗരത്തിൽ സ്ത്രീകൾക്കായി പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങുന്നു. ബിബിഎംപിയുടെ ക്ഷേമപദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 1.000 ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാണ് തീരുമാനം. സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇത്തരം ഓട്ടോറിക്ഷകളിൽ യാത്രചെയ്യാൻ സാധിക്കുക. പിങ്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യാൻ കന്പനികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനായി 75,000 രൂപ സബ്സിഡിയും നൽകാനാണ് ബിബിഎംപി തീരുമാനിച്ചിരിക്കുന്നത്.
സിസിടിവി കാമറ, ജിപിഎസ് എന്നീ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങുന്നത്. പുരുഷർക്കും സ്ത്രീകൾക്കും ഡ്രൈവര്മാരാകാമെങ്കിലും സ്ത്രീകൾക്കാണ് മുൻഗണന. അടുത്ത മാസത്തോടെ ഓട്ടോറിക്ഷകൾ നിരത്തിൽ ഓടിത്തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്.
സ്ത്രീകൾക്കായി പിങ്ക് ഓട്ടോറിക്ഷകൾ എത്തുന്നു
10:29 PM Jul 10, 2019 | Deepika.com