വാൽസിംഹാം: ഇംഗ്ലണ്ടിലെ ’നസ്രേത്തും’, യുറോപ്പിലെ പ്രമുഖ മരിയൻ പുണ്യ കേന്ദ്രവുമായ വാൽസിങ്ങാമിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തീർഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തർക്കായി അനുഗ്രഹ വാതിൽ വീണ്ടും തുറക്കപ്പെടുന്നു. യേശുവിന്റെ തിരുപ്പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേൽ മാലാഖ നൽകിയ നസ്രത്തിലെ ഭവനം അതേ മാതൃകയിൽ ഇംഗ്ലണ്ടിൽ നിർമ്മിക്കുവാനും, അവിടെ തന്നോടും, ഉണ്ണിയേശുവിനോടും പ്രാർഥിക്കുവാൻ സൗകര്യം ഒരുക്കണമെന്നുമുള്ള മാതാവിന്റെ ദർശന സന്ദേശം മാനിച്ചാണ് റിച്ചൽഡ്സ് എന്ന മാതൃ ഭക്ത വാൽസിംഹാം ദേവാലയം പണികഴിപ്പിച്ചത്.
മരിയൻ പുണ്യ കേന്ദ്രമായ വാൽസിംഹാമിലെ സന്ദർശനത്തിൽ തങ്ങളുടെ പ്രാർഥനകൾക്ക് മറുപടി ലഭിക്കുന്നതായും, അവിടുത്തെ തീർഥ ജലം രോഗശാന്തി നൽകുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങൾ ലോകമെങ്ങും പ്രചരിച്ച ശേഷം ആഗോളതലത്തിൽ തന്നെ തീർഥാടകരുടെ വൻ തിരക്കാണ് കഴിഞ്ഞ നൂറു കണക്കിന് സംവത്സരങ്ങളായി വാൽസിംഹാമിൽ അനുഭവപ്പെടുന്നത്. ഈ വർഷത്തെ വാൽസിംഹാം തീർഥാടനത്തിൽ ജൂലൈ 20 നു പതിനായിരത്തിലധികം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.
ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബാന കേന്ദ്രവും, മതബോധന പരിശീലനത്തിലും ,പ്രാർഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോത്ഥാന ധാരയിലെ ശ്രദ്ധേയമായ കോൾചെസ്റ്റർ സീറോ മലബാർ കമ്യൂണിറ്റി പ്രാർഥനകളും, ഒരുക്കങ്ങളും ചിട്ടപ്പെട്ട പ്രവർത്തനങ്ങളുമായി തീർഥാടനത്തെ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ്.
ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒന്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
12.45നു മരിയ ഭക്തി ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വർണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകന്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീർഥാടനം ആരംഭിക്കും. തീർഥാടനത്തിനേറ്റവും പിന്നിലായി വാൽസിംഹാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാർമ്മികൻ മാർ സ്രാന്പിക്കലും, വൈദികരും അണിചേരും.
തീർഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം അഭി. മെത്രാൻ മാർ സ്രാന്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീർഥാടന തിരുന്നാൾ കുർബ്ബാന അർപ്പിക്കും. യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സീറോ മലബാർ വൈദികർ സമൂഹ ബലിയിൽ സഹ കാർമ്മികരായി പങ്കുചേരും. കുർബ്ബാന മധ്യേ തിരുനാൾ സന്ദേശം നൽകപ്പെടുന്നതാണ്. അടുത്ത വർഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീർഥാടന തിരുക്കർമ്മങ്ങൾ സമാപിക്കും.
തീർത്ഥാടനത്തിൽ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചൻ എന്നിവർ ഏവരെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.
തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
ടോമി പാറക്കൽ: 07883010329
നിതാ ഷാജി: 07443042946
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ