ബർലിൻ: യൂറോപ്യൻ യൂണിയനിൽ ചേരാൻ അൽബേനിയയ്ക്കും നോർത്ത് മാസിഡോണിയയ്ക്കും ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ക്ഷണം. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കിയും ഇതേ ഉപദേശം ആവർത്തിച്ചു.
അതേസമയം, ഈ രണ്ടു രാജ്യങ്ങളും അംഗത്വ അപേക്ഷ നൽകുന്നതിനോട് ഫ്രാൻസും നെതർലൻഡ്സും അടക്കമുള്ള വടക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് താൽപര്യമില്ല. പോളണ്ടിലെ പോസ്നാനിൽ നടന്ന ഉച്ചകോടിയിലാണ് അൽബേനിയയുടെയും നോർത്ത് മാസിഡോയണിയയുടെയും അംഗത്വ വിഷയം വീണ്ടും ചർച്ചയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടങ്ങിയ വയ്ക്കാൻ ഒരു തീയതി നിശ്ചയിക്കുന്നതിലും ഉച്ചകോടി പരാജയപ്പെട്ടു. 2007ൽ യൂറോപ്യൻ യൂണിയൻ അംഗത്വം നൽകിയ ബൾഗേറിയയിലും റൊമാനിയയിലും ഇപ്പോഴും തുടരുന്ന അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് മറ്റു രാജ്യങ്ങൾ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനെ എതിർക്കുന്നത്.
അതേസമയം, ബാൾക്കൻ രാജ്യങ്ങളെ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുത്തുക എന്നത് യൂണിയന്റെ തന്ത്രപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് മെർക്കൽ അവകാശപ്പെടുന്നത്. ബാൾക്കൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളാൽ ചുറ്റപ്പെട്ടാണു കിടക്കുന്നത്. അതിനാൽ തന്നെ അവർക്ക് അംഗത്വം നൽകുക എന്നത് നമ്മുടെ ആവശ്യമാണെന്നും മെർക്കൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ