+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ ഇന്ത്യക്കാർ നാട്ടിലെത്തിയാലുടൻ ആധാർ

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ നാട്ടിലെത്തിയാലുടൻ കാലയളവില്ലാതെ തന്നെ ആധാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്‍റിൽ ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പാസ
വിദേശ ഇന്ത്യക്കാർ നാട്ടിലെത്തിയാലുടൻ ആധാർ
ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ നാട്ടിലെത്തിയാലുടൻ കാലയളവില്ലാതെ തന്നെ ആധാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്‍റിൽ ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്കാണ് നാട്ടിലെത്തിയാലുടൻ ആധാർ നൽകാനുള്ള സർക്കാരിന്‍റെ പദ്ധതിയെന്നും മന്ത്രി അറിയിച്ചു. നിലവിൽ അപേക്ഷിച്ച് നിർബന്ധമായും 180 ദിവസത്തിനു ശേഷമാണ് വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നൽകി വരുന്നത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള ബജറ്റിലെ ഏക നിർദേശമാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ