+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ മാതാവിന്‍റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും

കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മുപ്പത്തിയൊൻപതാമത്തെ തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമാ ശ്ളീഹായുടെ തിരുനാളിനും ഈ വർഷത്തെ ഇടവക ദിനത്തിനും ജ
ജർമനിയിൽ മാതാവിന്‍റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മുപ്പത്തിയൊൻപതാമത്തെ തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമാ ശ്ളീഹായുടെ തിരുനാളിനും ഈ വർഷത്തെ ഇടവക ദിനത്തിനും ജൂലൈ 6 ന് (ശനി) വൈകുന്നേരം 5 ന് തുടക്കം കുറിക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ഹാനോ തോമസ് മൂർ കടുത്താനം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകന്പടിയിൽ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് (ഞലഴലിലേിെേൃമലൈ 4, 51063, ഗീലഹി) ആഘോഷ പരിപാടികൾ.

7 ന് (ഞായർ) രാവിലെ 10 നു നടക്കുന്ന സമൂഹബലിയിൽ യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണം മുഖ്യകാർമികത്വം വഹിക്കും. നിരവധി വൈദികർ സഹകാർമികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിന് ഒരു വർഷം നീണ്ടു നിൽക്കുന്ന കമ്യൂണിറ്റിയുടെ സുവർണ ജൂബിയാഘോഷങ്ങൾ കൊളോണ്‍ അതിരൂപതാ സഹായ മെത്രാൻ ഡോ. ഡൊമിനിക്കുസ് ഷ്വാഡെർലാപ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികൾക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് സ്പോണ്‍സർ ചെയ്ത ഫ്രാങ്ക്ഫർട്ടിൽ നിന്നും കൊച്ചിയ്ക്കുള്ള എയർ ടിക്കറ്റാണ് (ടു ആന്‍റ് ഫ്രോ)ലോട്ടറിയുടെ ഒന്നാം സമ്മാനം.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.

ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള കമ്യൂണിറ്റിയുടെ പ്രവർത്തനം 1970 ലാണ് ആരംഭിച്ചത്. സുവർണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയിൽ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ പത്തൊൻപതു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

ജർമനിയിലെ ആദ്യമലയാളി തലമുറക്കാരായ ചങ്ങനാശേരി, നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം തോമസ് മൂറിന്‍റെയും മറിയമ്മയുടെയും മകൻ ഹാനോ തോമസ് മൂർ കുടുംബം ആണ് ഈ വർഷത്തെ പ്രസിദേന്തി. എടത്വാ പട്ടത്താനത്ത് തങ്കപ്പന്‍റെയും ഗ്രേസമ്മയുടെയും മകൾ വിജിയാണ് ഭാര്യ. തിലോ, തിർസ, തേവ്സ് എന്നിവർ മക്കളാണ്.

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഹാനോ തോമസ് മൂർ (പ്രസുദേന്തി)0 176 55127049, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ) 0221 5904183.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ