ബംഗളൂരു: കല്യാണമണ്ഡപങ്ങൾ പരിസ്ഥിതിസൗഹൃദമാക്കാൻ നിർദേശവുമായി ബിബിഎംപി. നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും പരിസ്ഥിതിസൗഹൃദവസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ഉടമകൾക്ക് നിർദേശം നല്കി. ദേശീയ ഹരിത ട്രൈബ്യൂണലുമായി നടത്തിയ യോഗത്തിനു ശേഷമാണ് ഈ തീരുമാനം. കല്യാണമണ്ഡപങ്ങളിൽ ഭക്ഷണം വിളന്പാൻ വാഴയിലകൾ മാത്രം ഉപയോഗിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കല്യാണമണ്ഡപങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പടികടത്താൻ ബിബിഎംപി ഒരുങ്ങുന്നത്. 2016 മുതൽ നഗരത്തിൽ പ്ലാസ്റ്റിക് നിരോധനമുണ്ട്.
പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്പോസിബിൾ പാത്രങ്ങളും സ്പൂണുകളും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഹരിത ്രെടെബ്യൂണൽ നിർദേശം നല്കിയിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന കന്പനികൾക്കും വഴിയോര കച്ചവടക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം നല്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ നടത്തണമെന്ന് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.
പരിസ്ഥിതിസൗഹൃദമാകണമെന്ന് ബിബിഎംപി
11:24 PM Jun 27, 2019 | Deepika.com