+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത്യു​ഷ്ണ​ത്തി​ൽ റോ​ഡ് ത​ക​രു​മെ​ന്ന് ആ​ശ​ങ്ക; ജ​ർ​മ​ൻ ഹൈ​വേ​ക​ളി​ൽ വേ​ഗ നി​യ​ന്ത്ര​ണം

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പ​ക​ൽ താ​പ​നി​ല നാ​ൽ​പ്പ​തു ഡി​ഗ്രി​യി​ലെ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ദേ​ശീ​യ പാ​ത​യാ​യ ഹൈ​വേ​ക​ളി​ൽ (ഓ​ട്ടോ​ബാ​ൻ) വേ​ഗ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു
അ​ത്യു​ഷ്ണ​ത്തി​ൽ റോ​ഡ് ത​ക​രു​മെ​ന്ന് ആ​ശ​ങ്ക; ജ​ർ​മ​ൻ ഹൈ​വേ​ക​ളി​ൽ വേ​ഗ നി​യ​ന്ത്ര​ണം
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പ​ക​ൽ താ​പ​നി​ല നാ​ൽ​പ്പ​തു ഡി​ഗ്രി​യി​ലെ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ദേ​ശീ​യ പാ​ത​യാ​യ ഹൈ​വേ​ക​ളി​ൽ (ഓ​ട്ടോ​ബാ​ൻ) വേ​ഗ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ത്യു​ഷ്ണം കാ​ര​ണം റോ​ഡ് ത​ക​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ​ക​രു​ത​ൽ.

വേ​ഗ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത യൂ​റോ​പ്പി​ലെ ത​ന്നെ അ​ത്യ​പൂ​ർ​വം ദേ​ശീ​യ​പാ​ത​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഓ​ട്ടോ​ബാ​ൻ. ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ഇ​വി​ടെ വേ​ഗ പ​രി​ധി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം പോ​ലും നി​രാ​ക​രി​ക്ക​പ്പെ​ട്ട സ്ഥാ​ന​ത്താ​ണ് ചൂ​ട് പേ​ടി​ച്ച് വേ​ഗ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​വേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡ് ത​ക​ർ​ന്ന​തു ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക​യോ, പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ക​യോ ചെ​യ്താ​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ക്രീ​റ്റി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചൂ​ട് കൂ​ടു​ന്പോ​ൾ വി​ണ്ടു കീ​റാ​നും ഇ​ള​കി​പ്പോ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ9, ​എ38 റോ​ഡു​ക​ളി​ലെ നി​ര​വ​ധി സെ​ക്ഷ​നു​ക​ളി​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ വേ​ഗ നി​യ​ന്ത്ര​ണം ന​ട​പ്പാ​യി​ക്ക​ഴി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ