എയ്ൽസ്ഫോർഡ്: എയ്ൽസ്ഫോർഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാർ മിഷനിൽ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ഞായറാഴ്ച എയ്ൽസ്ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കപ്പെടും. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘടനം ചെയ്ത് ആശീർവദിച്ച സെന്റ് പാദ്രെ പിയോ മിഷൻ എയ്ൽസ്ഫോർഡ് മാതാവിന്റെ പ്രത്യേക സംരക്ഷണത്താൽ ആത്മീയ വളർച്ചയുടെ പാതയിലാണ്. ജില്ലിംഗ്ഹാം, സൗത്ബ്റോ, മെയ്ഡ്സ്റ്റോണ്‍ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം കുടുംബങ്ങളാണ് ഈ മിഷന്റെ ഭാഗമായുള്ളത്.
രാവിലെ 10.30ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനയോടുകൂടി ഇടവകദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഇടവകാംഗങ്ങൾ എല്ലാവരും ചേർന്ന് പാകം ചെയ്ത് എത്തിക്കുന്ന വിവിധതരം ഭക്ഷണവിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനുശേഷം 12.45ന് സണ്ഡേസ്കൂൾ ഹെഡ് ടീച്ചർ ലാലിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ റവ. ഫാ. ടോമി എടാട്ട് ഇടവക ദിനാഘോഷങ്ങളുടെ ഒൗപചാരികമായ ഉദ്ഘടനം നിർവഹിക്കും. ട്രസ്റ്റിമാരായ ജോബി ജോസഫ്, അനൂപ് ജോണ്‍, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, എലിസബത്ത് ബെന്നി, ദീപ മാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
ഉച്ചഭക്ഷണത്തിനു ശേഷം സണ്ഡേസ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. ഇടവകദിനത്തോടനുബന്ധിച്ച് മേയ് മാസത്തിൽ നടത്തിയ ബൈബിൾ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം വൈകിട്ട് ഏഴോടെ ഇടവകദിനാഘോഷങ്ങൾക്ക് സമാപനമാകും. ഇടവകദിനനഘോഷങ്ങളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കുചേരാൻ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങളായ സാജു, ബിനു, ലിജോ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ബിനു ജോർജ്