ബർമിംഗ്ഹാം: ആഗോള കത്തോലിക്ക സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യം അർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവൻ മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബർമിംഗ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജണ്‍ ഏഴാമത് കണ്വൻഷൻ വോൾവർ ഹാമ്റ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ പ്രത്യേക പ്രതിനിധിയായ കണ്‍വൻഷനിൽ പങ്കെടുത്ത അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാന്നോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ത്രിത്വൈക ദൈവത്തേയും സഭാ ജീവിതത്തേയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. സഭയുടെ യുകെ റീജണ്‍ കോ ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. ബർമിംഗ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ ഓർഡിനേറ്റർ മോണ്‍. ഡാനിയേൽ, മലങ്കര കൗണ്‍സിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോണ്സണ് ജോസഫ്, കൗണ്‍സിൽ സെക്രട്ടറി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കണ്വൻഷന് കാതോലിക്കാ പതാക ഉയർത്തിയതോടെ ആംരഭംകുറിച്ചു. തുടർന്നു നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാന്നോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോണ്‍. ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറന്പിൽ, ഫാ. ജോണ്‍ അലക്സ്, ഫാ. ജോണ്സണ് മനയിൽ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തിയഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി.
മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന്- ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാംസ്ഥാനത്തിനു അർഹരായി. സെന്റ് മേരീസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സണ്ഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയഡോഷ്യസിൽ സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജിസിസി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർഥികളെ പ്രത്യേകം ആദരിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ പതിനാറു മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കണ്‍വൻഷനിൽ പങ്കാളികളായി. സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിലും മറ്റു വൈദികരും മലങ്കര കാത്തലിക് കൗണ്‍സിൽ രണ്ടുദിനങ്ങളിലായി നടന്ന കണ്‍വൻഷന്റെ ക്രമീകരണങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചു.
റിപ്പോർട്ട്: ജെ.എസ്. ജോസഫ്