ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഞ്ചു നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകളുമായി കർണാടക ആർടിസി. മൈസൂരു, തുമകുരു, കോലാർ, ചിത്രദുർഗ, ദാവൻഗരെ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നത്. ടെൻഡർ ക്ഷണിച്ച് ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനാണ് തീരുമാനം. ഇതിനായി 50 ബസുകൾ വാടകയ്ക്ക് ഓടിക്കാൻ സബ്സിഡി അനുവദിക്കണമെന്ന് കർണാടക ആർടിസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ഇലക്ട്രിക് ബസുകൾ ദിവസം 300 കിലോമീറ്ററോളം ഓടിക്കാനാകും. കിലോമീറ്റർ അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്. ബസിലെ ്രെഡെവർ സ്വകാര്യകന്പനിയുടെ ജീവനക്കാരനായിരിക്കും. കേന്ദ്രസർക്കാരിൽ നിന്ന് സബ്സിഡി കൂടി ലഭിച്ചാൽ കർണാടക ആർടിസിക്ക് കാര്യമായ മുതൽമുടക്ക് വേണ്ടിവരില്ല.
നേരത്തെ ബിഎംടിസിയും സമാനമായ രീതിൽ നഗരത്തിൽ ഇലക്ട്രിക് ബസുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ സബ്സിഡി ലഭിക്കാതെ വന്നതോടെ താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
അഞ്ചു നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുമായി കർണാടക ആർടിസി
10:24 PM Jun 25, 2019 | Deepika.com