ഇസ്താംബുൾ: പ്രതിപക്ഷം ജയിച്ചതിനെത്തുടർന്ന് റദ്ദാക്കിയ ഇസ്താംബുൾ മേയർ തെരഞ്ഞെടുപ്പ് വീണ നടത്തിയപ്പോഴും ഫലം പഴയതു തന്നെ. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്റെ പാർട്ടി പരാജയപ്പെട്ടത് അംഗീകരിക്കാതെയാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച വീണ്ടും നടത്തിയത്.
പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി എക്രെം ഇമാമോഗ്ലു ഇക്കുറിയും വിജയം കുറിച്ചു. 54 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു വിജയി.
ഇക്കുറി തോറ്റ സ്ഥാനാർഥി മുൻ പ്രധാനമന്ത്രി കൂടിയായ ബിനാലി യിൽഡിരിം പരാജയം അംഗീകരിച്ചു. പ്രസിഡന്റ് ഉർദുഗാനും പുതിയ മേയറെ അനുമോദിച്ചു. ഇസ്താംബുളിൽ ജയിക്കുന്നത് തുർക്കിയിൽ ജയിക്കുന്നതു തുല്യമെന്നായിരുന്നു ഉർദുഗാന്റെ മുൻ നിലപാട്. പ്രസിഡന്റാകുന്നതിനു മുൻപ് അദ്ദേഹവും ഇവിടെ മേയറായിരുന്നിട്ടുണ്ട്.
നഗരത്തിനും രാജ്യത്തിനും ഇതൊരു പുതിയ തുടക്കമാണെന്ന് ഫല പ്രഖ്യാപനത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ ഇമാമോഗ്ലു പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ