+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോൾവർഹാംപ്ടണിൽ സീറോ മലങ്കര കത്തോലിക്കാ കൺവൻഷൻ ജൂൺ 22, 23 തീയതികളിൽ

ലണ്ടൻ: യുകെയിലങ്ങോളമിങ്ങോളം വരുന്ന മലങ്കര കത്തോലിക്കാ വിശ്വാസികളുടെ ഏഴാമത് കൺവൻഷന് ജൂൺ 22, 23 (ശനി, ഞായർ) തീയതികളിൽ വോൾവർഹാംപ്ടൺ വേദിയാകും. കൺവൻഷന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കോർഡിനേറ്റർ
വോൾവർഹാംപ്ടണിൽ സീറോ മലങ്കര കത്തോലിക്കാ കൺവൻഷൻ ജൂൺ 22, 23 തീയതികളിൽ
ലണ്ടൻ: യുകെയിലങ്ങോളമിങ്ങോളം വരുന്ന മലങ്കര കത്തോലിക്കാ വിശ്വാസികളുടെ ഏഴാമത് കൺവൻഷന് ജൂൺ 22, 23 (ശനി, ഞായർ) തീയതികളിൽ വോൾവർഹാംപ്ടൺ വേദിയാകും. കൺവൻഷന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമുട് അറിയിച്ചു.

ശനി രാവിലെ 9 ന് കത്തോലിക്കാ പതാക ഉയർത്തി തുടക്കം കുറിക്കുന്ന കൺവൻഷൻ ഞായർ വൈകുന്നേരം നാലിന് സമാപിക്കും. സ്കോട് ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും കൺവൻഷനിൽ പങ്കെടുക്കും. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുക്കർമങ്ങൾക്ക് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ എന്നിവർക്കുവേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, ബെതാനിയ '19 എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവൻഷന്‍റെ ഭാഗമായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവാ, സഭയുടെ മൂവാറ്റുപുഴ രൂപത അധ്യക്ഷൻ യൂഹന്നാൻ മാർ തിയോഡോഷ്യസ്, ബിർമിംഗ്ഹാം ആർച്ച് ബിഷപ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ തുടങ്ങിയവർ സംഗമത്തിൽ പ്രസംഗിക്കും.

ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്‍റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യുകെമാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും ആത്മീയ ഔന്ന്യത്യം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.

യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളെ ഫാ. തോമസ് മടുക്കുംമൂട്ടിലിന്‍റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിൽ പറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു.

വിവരങ്ങൾക്ക്: ജോൺസൻ 07506810177, ജിജി 07460887206, സോണി 07723612674.

റിപ്പോർട്ട്:ഷൈമോൻ തോട്ടുങ്കൽ