+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ മിഷനിലെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി

മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മിഷനുകൾ നിലവിൽ വന്നശേഷം മാഞ്ചസ്റ്ററിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. ലോംഗ്സൈയിറ്റിലെ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങളിൽ മിഷനില
മാഞ്ചസ്റ്റർ മിഷനിലെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മിഷനുകൾ നിലവിൽ വന്നശേഷം മാഞ്ചസ്റ്ററിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. ലോംഗ്സൈയിറ്റിലെ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങളിൽ മിഷനിലെ വിവിധ മാസ് സെന്‍ററുകളിൽ നിന്നുള്ള 9 കുരുന്നുകൾ മാർ.ജോസഫ് ശ്രാമ്പിക്കലിൽ നിന്നും ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു.

രാവിലെ പത്തിന് കുരുന്നുകൾ അവരുടെ മാതാപിതാക്കന്മാർക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിയശേഷം കാഴ്ചവയ്പോടു കൂടിയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്.ശ്രാമ്പിക്കൽ പിതാവ് കുട്ടികളിൽ നിന്നും കാഴ്ചവസ്തുക്കൾ സ്വീകരിച്ചു അനുഗ്രഹിച്ചതോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമായി.

ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്നവരായി വളർന്നുവരുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ മാർ സ്രാന്പിക്കൽ കുട്ടികളോട് ആഹ്വാനം ചെയ്തു.

തുടർന്നു ബൈബിളും ജപമാലയും സർട്ടിഫിക്കറ്റുകളും പിതാവ് കുട്ടികൾക്ക് സമ്മാനമായി നൽകി.തുടർന്ന് ഫോട്ടോസെക്ഷനും സ്‌നേഹവിരുന്നും നടന്നു.


ഫാ.ജോസ് അഞ്ചാനിക്കൽ,രൂപത ചാൻസിലർ ഫാ .മാത്യു പിണർകാട്ട്, സെക്രട്ടറി ഫാ.ഫാൻസുവ പത്തിൽ തുടങ്ങിയവർ സഹ കാർമികരായി.

തിരുക്കർമങ്ങളിൽ സംബന്ധിച്ചവർക്കും വിജയത്തിനായി സഹകരിച്ചവർക്കും വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി പറഞ്ഞു.

വിഥിൻഷോയിൽ നിന്നുള്ള എഡ് വിൻ സാബു ചുണ്ടക്കാട്ടിൽ ,ബ്ലോസ്സം എലിസബത്ത് റെയ്‌സൺ ചിറ്റേത്ത്‌,സെൻട്രൽ മാഞ്ചസ്റ്ററിൽ നിന്നുള്ള അനലയിസ് ലൈജു ഇമ്മാനുവൽ,പുളിച്ചമാക്കിൽ,ആൻ മേരി എഡ് വിൻ,പുല്ലോക്കാരൻ,തെരേസ എലിസബത്ത് ജേക്കബ് ,അരീക്കര,തെരേസ് മേരി ജോബി മുണ്ടക്കൽ,സ്റ്റോക്ക്‌പോർട്ടിൽ നിന്നുള്ള ബിയൻ ബോബി,ടോൺ ബോബി ,വഴിപ്ലാക്കൽ, സേറ ആൻ ജോസഫ് പന്തലാടിക്കൽ എന്നിവരാണ് ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചത്.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ