+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡിയു നേതാവിനെ കൊലപ്പെടുത്തിയ നിയോ നാസി പിടിയിലായി

ബർലിൻ: ജർമനിയിൽ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ച ഡോ. വാൾട്ടർ ല്യൂബെക്കിന്‍റെ ഘാതകനെ പോലീസ് അറസ്റ്റുചെയ്തു. നാൽപ്പത്തിയഞ്ചുകാരനായ വലതുപക്ഷ തീവ്രവാദിയും നിയോ നാസി പ്രവർത്തകനും എൻപിഡി അംഗവുമായ സ്റ്റെഫാൻ
സിഡിയു നേതാവിനെ കൊലപ്പെടുത്തിയ നിയോ നാസി പിടിയിലായി
ബർലിൻ: ജർമനിയിൽ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ച ഡോ. വാൾട്ടർ ല്യൂബെക്കിന്‍റെ ഘാതകനെ പോലീസ് അറസ്റ്റുചെയ്തു. നാൽപ്പത്തിയഞ്ചുകാരനായ വലതുപക്ഷ തീവ്രവാദിയും നിയോ നാസി പ്രവർത്തകനും എൻപിഡി അംഗവുമായ സ്റ്റെഫാൻ ആണ് ജർമൻ പോലീസിന്‍റെ പിടിയിലായത്. വലതുപക്ഷ തീവ്രവാദ ശൃംഖലയായ "കോംബാറ്റ് 18' ലെ പോരാളിയാണ് സ്റ്റെഫാൻ.

ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയന്‍റെ നേതാവും കാസ്സൽ സർക്കാർ വക്താവുമായിരുന്ന വാൾട്ടർ ലൂബെക്കിനെ കാസ്സലിലെ സ്വവസതിയിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ സ്റ്റെഫാനെ അറസ്റ്റുചെയ്ത പോലീസ് അയാളുടെ ഷർട്ടിലെ രക്തക്കറ ഡിഎൻഎ ടെസ്റ്റിലൂടെ ല്യൂബെക്കിന്‍റേണെന്നു സ്ഥിരീകരിച്ചതോടെയാണ് ഇയാളെ കോടതി റിമാന്‍റ് ചെയ്തു ജയിലിൽ അയച്ചത്. കാസൽ സ്വദേശിയാണ് സ്റ്റെഫാൻ.

രാഷ്ട്രീയക്കാരൻ 2015 ജൂലൈ 15 ന് ഹെസ്സൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് യോഗത്തിൽ ല്യൂബെക്ക് പ്രസംഗിച്ചതിൽ പ്രകോപിതനായ പ്രതി ല്യൂബെക്കിനെ വെടിവെച്ചുകൊല്ലാൻ തക്കം പാർത്തു നടക്കുകയായിരുന്നുവെന്നു പോലീസിനോടു സമ്മതിച്ചതായി ഫെഡറൽ ആഭ്യന്തരമന്ത്രി ഹോർസ്റ്റ് സീഹോഫർ വെളിപ്പെടുത്തി.

ഈ നടപടിയെ മന്ത്രി അപലപിച്ചുവെന്നു മാത്രമല്ല വലതുപക്ഷ തീവ്രവാദ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. ഇതൊരു അലാറം സിഗ്നൽ ആണ്, അക്രമികൾ നമുക്കെല്ലാവർക്കും നേരെ തിരിയുകയാണ്പ്രതി 1980 മുതൽ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റെഫാൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടുതന്നെ കൃത്യം നടന്ന് രണ്ടാഴ്ചയ്ക്കുശേഷം പോലീസ് പിടിയിലാവുകയും ചെയ്തതായി ഫെഡറൽ ഓഫീസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷൻ പ്രസിഡന്‍റ് തോമസ് ഹാൽഡൻവാങ് പ്രതികരിച്ചു. ഹിറ്റ്ലറുടെ ആശയങ്ങളും പ്രവർത്തനവുമായി മുന്നോട്ടുപോകുന്ന എൻപിഡിയെ ജർമനിയിൽ നിരോധിച്ചിട്ടില്ലെങ്കിലും പോലീസ് നിരീക്ഷണത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ