+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ സ്രാന്പിക്കൽ കോൾചെസ്റ്ററിൽ ഇടയ സന്ദർശനം നടത്തി

കോൾചെസ്റ്റർ, ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കോൾചെസ്റ്റർ പാരീഷ് കമ്യൂണിറ്റിയിൽ ഇടയ സന്ദർശനം നടത്തി. ഇടവകാംഗങ്ങളെ ഭവനങ്ങളിൽ ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പ
മാർ സ്രാന്പിക്കൽ കോൾചെസ്റ്ററിൽ ഇടയ സന്ദർശനം നടത്തി
കോൾചെസ്റ്റർ, ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കോൾചെസ്റ്റർ പാരീഷ് കമ്യൂണിറ്റിയിൽ ഇടയ സന്ദർശനം നടത്തി. ഇടവകാംഗങ്ങളെ ഭവനങ്ങളിൽ ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും ഉത്കകണ്ഠകളിൽ ആശ്വാസം നേർന്നും അവരിലൊരംഗമായിമാറിയ മാർ സ്രാമ്പിക്കൽ ഭവനങ്ങൾ വെഞ്ചിരിക്കുകയും ഓരോ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.

ഈ വർഷത്തെ സീറോ മലബാർ വാൽസിംഗ്ഹാം തീർത്ഥാടന പ്രസുദേന്തികൾകൂടിയായ കോൾചെസ്റ്റർ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുകയും ഇടയ സന്ദർശനത്തിന്‍റെ സമാപനത്തിൽ അവർക്കായി ആഘോഷമായ വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.

മാതാവിന്‍റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങൾ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും മാതാവിന്‍റെ സഹായം അപേക്ഷിക്കുവാനും തങ്ങളുടെ ഉത്കണ്ഠകൾ അമ്മയുടെ സമക്ഷം സമർപ്പിക്കുവാൻ ഉപേക്ഷകാണിക്കരുതെന്നും പിതാവ് വിശ്വാസികളെ ഓർമിപ്പിച്ചു.

അജപാലന ശുശ്രുഷക്കായി എത്തിച്ചേർന്ന പിതാവിന് ഓരോ കുടുംബങ്ങളിലും നൽകിയ സ്നേഹാദരവും പിന്തുണയും പിതാവിന്‍റെ കർമ്മനൈപുണ്യങ്ങളുടെ അംഗീകാരമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുടുംബങ്ങളിൽ പിതാവിനുള്ള ബന്ധം കോൾചെസ്റ്റർ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കൽ പിതാവ് കോൾചെസ്റ്ററിൽ നിന്നും പോയത്.

കോൾചെസ്റ്ററിൽ പിതാവിന് സീറോ മലബാർ കമ്മ്യുണിറ്റി ഊർജ്ജസ്വലമായ വരവേൽപ്പാണ് നൽകിയത്. ഇടയ സന്ദർശനങ്ങളിൽ ഫാ തോമസ് പാറക്കണ്ടത്തിൽ, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ പിതാവിനെ അനുഗമിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ