+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീപിടിത്തത്തിനു ശേഷം ആദ്യമായി നോട്രഡാമിൽ വിശുദ്ധ കുർബാന

പാരീസ്: പ്രശസ്തമായ നോട്രഡാം കത്തീഡ്രലിലെ തീപിടിത്തത്തിനു ശേഷം ആദ്യമായി വിശുദ്ധ കുർബാന നടത്തി. പാരീസ് ആർച്ച് ബിഷപ് മൈക്കൽ ഓപെറ്റിറ്റാണ് മുഖ്യ കാർമികത്വം വഹിച്ചത്. പങ്കെടുത്ത മുപ്പതോളം പേരിൽ ഏറെയും വൈ
തീപിടിത്തത്തിനു ശേഷം ആദ്യമായി നോട്രഡാമിൽ വിശുദ്ധ കുർബാന
പാരീസ്: പ്രശസ്തമായ നോട്രഡാം കത്തീഡ്രലിലെ തീപിടിത്തത്തിനു ശേഷം ആദ്യമായി വിശുദ്ധ കുർബാന നടത്തി. പാരീസ് ആർച്ച് ബിഷപ് മൈക്കൽ ഓപെറ്റിറ്റാണ് മുഖ്യ കാർമികത്വം വഹിച്ചത്. പങ്കെടുത്ത മുപ്പതോളം പേരിൽ ഏറെയും വൈദികർ തന്നെയായിരുന്നു.ഹെൽമെറ്റ് ധരിച്ചാണ് ദിവ്യബലിയർപ്പിച്ചത്.

സുരക്ഷാ കാരണങ്ങളാൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് അധികം വിശ്വാസികൾക്ക് പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, വിശുദ്ധ കുർബാന രാജ്യവ്യാപകമായി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ഏപ്രിൽ പതിനഞ്ചിനാണ് കത്തീഡ്രൽ തീപിടിത്തത്തിൽ കത്തിനശിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് ശൈലിയിൽ പണികഴിപ്പിച്ച ദേവാലയമാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ