+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ജെഎസ് വിബിഎസ് ഓഗസ്റ്റ് 15 ,16 ,17 തീയതികളിൽ

അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (ജെഎസ് വിബി എസ്) ഓഗസ്റ്റ് 15 ,16 ,17 (വ്യാഴം ,വെള്ളി ,ശനി) തീയതികളിൽ നടക്കും. മാസ്ട്രിക്
അബർഡീൻ  സെന്‍റ് ജോർജ്  യാക്കോബായ  സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ  ജെഎസ് വിബിഎസ് ഓഗസ്റ്റ്  15 ,16 ,17 തീയതികളിൽ
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (ജെഎസ് വിബി എസ്) ഓഗസ്റ്റ് 15 ,16 ,17 (വ്യാഴം ,വെള്ളി ,ശനി) തീയതികളിൽ നടക്കും.

മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ
( St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF ) രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് ക്ലാസ്.

"തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക' ( റോമർ 12 :21 ) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. എല്ലാദിവസവും വിവിധ തരം ക്ലാസുകൾ ,സംഗീത പരിശീലനങ്ങൾ ,വിവിധ ആക്ടിവിറ്റികൾ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകൾക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അധ്യാപകരും നേതൃത്വം നൽകുന്നു. റജിസ്ട്രേഷൻ ഫീസ് ഒരു കുട്ടിക്ക് 5 പൗണ്ടാണ്.

വിവരങ്ങള്‍ക്ക് : ഫാ: ഏലിയാസ് പോൾ (വികാരി) 07404367803, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോൺ വർഗീസ്‌ (ട്രഷറർ) 07737783234, 01224 467104, - ബിനു പ്രതീഷ് (സൺഡേസ്കൂൾ പ്രതിനിധി) 07405610741