ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ജൂണ്‍ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിൻ ചിറയിൽ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരം 7.30 നു പരി. ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11.30 ഓടെ ശുശ്രുഷകൾ സമാപിക്കും.
ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് 07804691069, ഷാജി07737702264, ജിനോബി07785188272
പള്ളിയുടെ വിലാസം:
The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ