ബർലിൻ: ഒഐസിസി ജർമനിയുടെ കോഓർഡിനേറ്ററും ജർമൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജോണ്‍ കൊച്ചുകണ്ടത്തിലിന്റെ അകാല വേർപാടിൽ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അനുശോചിച്ചു.
നല്ലൊരു പാർട്ടി പ്രവർത്തകനെയും കോണ്‍ഗ്രസിന്റെ കരുത്തനായ ഒരു പോരാളിയെയും അതിലുപരി ഒരു മികച്ച സംഘാടകനെയുമാണ് ജോണിന്റെ അകാല വേർപാടുമൂലം നഷ്ടമായിരിയ്ക്കുന്നതെന്ന് കെപിസിസി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, പ്രഫ.കെ.വി.തോമസ് എക്സ് എംപി, കെ.പി. ധനപാലൻ എക്സ് എംപി, കെപിസിസി സെക്രട്ടറിയും ഒഐസിസി ചുമതലയുമുള്ള മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ ജോണിന്റെ ഭാര്യ എൽസമ്മയെ ടെലിഫോണ്‍ മുഖേനയാണ് അനുശോചനം അറിയിച്ചത്. ഒഐസിസി ഗ്ലോബൽ കമ്മറ്റിയ്ക്കുവേണ്ടി ഗ്ലോബൽ സെക്രട്ടറി ജിൻസണ് ഫ്രാൻസ് കല്ലുമാടിയ്ക്കൽ, ജോസ് പുതുശേരി (ഒഐസിസി ജർമനി) എന്നിവർ ജോണിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.
രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് നീയോജക മണ്ഡലത്തിലെ കരുവാറ്റയാണ് ജോണ്‍ കൊച്ചുകണ്ടത്തിന്റെ സ്വദേശം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ