വാൽസിംഹാം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭി. ഫ്രാൻസീസ് മാർപ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ശ്രദ്ധേയമായ വാൽസിഹാം കാത്തലിക്ക് ഷ്രയിനിനെ മൈനർ ബസിലിക്കയായി ഉയർത്തിയിട്ടു മൂന്നു വർഷം പിന്നിടുന്പോൾ, മാതൃ ഭക്തിയുടെ നിറവുമായി പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിനു ശേഷം മാർ സ്രാന്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന സീറോ മലബാർ തീർഥാടനവും മൂന്നാം വാർഷികം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തർക്കും ഇതിനോടൊപ്പം അഭിമാനിക്കാം.
2015 ഡിസംബർ 27 നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ മരിയൻ പുണ്യ കേന്ദ്രത്തെ ഒരു മൈനർ ബസലിക്കയുടെ പദവിയിലേക്ക് ഉയർത്തിയത്. ആംഗ്ലിക്കൻ മതപരിവർത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പർ ചാപ്പൽ പുനർനിർമ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമൻ മാർപാപ്പയാണ് ഒൗദ്യോഗിക അംഗീകാരം വാൽസിംഹാമിന് നൽകിയത്.
സ്ലിപ്പർ ചാപ്പൽ പുനർനിർമ്മാണത്തിനു ശേഷം 1934 ഓഗസ്റ്റ് 15 ന് നോർത്ത് ആംപ്റ്റൻ ബിഷപ്പ് ലോറൻസ് യൂനുസ് സ്ലിപ്പർ ചാപ്പലിൽ പൊതുജനങ്ങൾക്കായി നിരവധി വർഷങ്ങൾക്കു ശേഷം ദിവ്യബലി അർപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കർദിനാൾ ഫ്രാൻസിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ നേതൃത്വത്തിൽ ദേശീയ തീർഥാടനം വാൽസിംഹാമിൽ സംഘടിപ്പിക്കുകയും,അതിൽ വെയിൽസ് അടക്കം പ്രദേശങ്ങളിൽ നിന്നും പതിനായിരത്തിലധികം പേർ ഈ തീർത്ഥാടനത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതൽ ആണ് സ്ലിപ്പർ ചാപ്പൽ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്.
ബസിലിക്കയുടെ ഉള്ളിൽ സ്ഥാപിച്ച ഒൗവർ ലേഡി ഓഫ് വാൽസിംഹാം രൂപത്തിൽ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ധരിപ്പിച്ച കാനോനിക്കൽ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്.
ജൂലൈ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീർഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബാന കേന്ദ്രമായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.
മാർ സ്രാന്പിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുനാൾ കുർബാനയും, മരിയൻ സ്തുതി ഗീതങ്ങളും, പ്രാർഥനകളും അർപ്പിച്ചു നടത്തുന്ന തീർഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീർഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും.
ആൽമീയ അജപാലന നേതൃത്വം നൽകി പോരുന്ന ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോൾചെസ്റ്റർ കുടുംബാംഗങ്ങൾ തീർഥാടകരുടെ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.
തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
ട്രസ്റ്റിമാരായ ടോമി പാറക്കൽ 07883010329, നിതാ ഷാജി 07443042946
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ