ലണ്ടൻ: എട്ട് നവജാത ശിശുക്കളെ കൊന്നതായി സംശയമുയർന്നതിനെ തുടർന്ന് നഴ്സ് അറസ്റ്റിൽ. ചെസ്റ്റർ ആശുപത്രിയിൽ നഴ്സായ ലൂസി ലെറ്റ്ബിയാണ് അറസ്റ്റിലായത്. ആശുപത്രിയിലെ നവജാത വിഭാഗത്തിൽ മറ്റു ഒന്പത് കുട്ടികളെ കൊല്ലാൻ ഇരുപത്തൊന്പതുകാരി ശ്രമിച്ചതായും പോലീസ് സംശയിക്കുന്നു.
2015നും 2016നുമിടയിൽ ആശുപത്രിയിലെ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് ഇവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാതെ വിട്ടയയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2015നും 2016നുമിടയിൽ ആശുപത്രിയിലെ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് ഇവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാതെ വിട്ടയയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ