ഡബ്ലിൻ: ജീവിതത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് വിനോദത്തിന്റെ വർണക്കാഴ്ചകൾക്ക് അവസരമൊരുക്കി ഡബ്ലിൻ സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ’ഫമീലിയ കുടുംബ സംഗമം 2019’ ലൂക്കനിൽ നടത്തപ്പെടും. ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 8 വരെ ലൂക്കൻ വില്ലേജിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.
കുടുംബസുഹൃത് ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികൾ മുതിർന്നവർക്കും കുട്ടികൾക്കും ദന്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ബൗണ്‍സിംഗ് കാസ്റ്റിൽ, ഫേസ് പെയിന്റിംഗ്, സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണാഭമാക്കും. അയർലൻഡിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിയുടേയും കുർബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, ലൂക്കൻ കുർബാന സെന്റർ കമ്മറ്റിയുടേയും നേതൃത്വത്തിൽ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. സഭാംഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്