ഹാംബുർഗ്: ഹാംബുർഗ് നഗരത്തിനടുത്ത് അത്യാഡംബരപൂർവം നടത്തിയ വിവാഹ റാലി പോലീസ് തടഞ്ഞു. സ്വർണ നിറമാർന്ന ലംബോർഗിനി, ഫെറാരി, മെഴ്സിഡസ് സിഎൽഎസ് തുടങ്ങിയ വാഹനങ്ങൾ റാലിയിൽ ഉൾപ്പെട്ടിരുന്നു.
എണ്ണൂറോളം അതിഥികളാണ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. നഗരത്തിലൂടെ വരിവരിയായി നീങ്ങിയ മുപ്പത് വാഹനങ്ങൾ ഉൾപ്പെട്ട വാഹനവ്യൂഹം ട്രാഫിക് സിഗ്നലുകൾ പോലും അവഗണിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 33 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രേഖകളില്ലാത്ത വാഹനമോടിച്ചതിനും, സാങ്കേതിക തകരാറുകളുമായി വാഹനങ്ങൾ നിരത്തിലിറക്കിയതിനും പത്ത് ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ ഫയൽ ചെയ്തു. അഞ്ച് കേസുകളിൽ പിഴയടപ്പിക്കാനുള്ള നടപടികളും തുടങ്ങി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ