മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ.തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുനാളിന് ജൂണ്‍ 29ന് കൊടിയേറും. പ്രധാന തിരുനാൾ ജൂലൈ 6 ശനിയാഴ്ച നടക്കപ്പെടും. മാഞ്ചസ്റ്റർ മിഷൻ നിലവിൽ വന്നശേഷം നടക്കുന്ന ആദ്യ തിരുനാൾ എന്ന പ്രത്യേകത കൂടി ഇ വർഷത്തെ തിരുന്നാളിനുണ്ട്.
കോടിയേറ്റത്തെ തുടർന്ന് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറിന് തിരുനാൾ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമ്മികനാകും. മാഞ്ചസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നിൽക്കുന്ന വിഥിൻഷോ സെൻറ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.
മലയാളത്തിന്റെ പ്ലേ ബാക് സിംഗർമാരായ സാം ശിവ, സുമി അരവിന്ദ്, ബെന്നി മുക്കാടൻ, ടിവി ആർട്ടിസ്റ്റുകളായ ഷിനോ പോൾ, അരാഫത് കടവിൽ, കോമഡി ഉത്സവം ഫെയിം നിസാം കാലിക്കട്ട് തുടങ്ങി ഒട്ടേറെ കലാകാര·ാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേളയും കോമഡിയും നിറയുന്ന സൂപ്പർ മെഗാഷോ ഏവർക്കും നിരവിരുന്നാകും. തിരുനാൾ കൊടിയേറ്റ് ദിനമായ ജൂണ്‍ 29നു വൈകുന്നേരം വിഥിൻഷോ ഫോറം സെന്ററിലാണ് മെഗാ ഷോ അരങ്ങേറുക. പരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഫാ. ജോസ് അഞ്ചാനിക്കൽ നിർവഹിച്ചു.
ഇ മാസം 29 ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് കൊടിയേറുക. പിനീട് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ തിരുനാൾ ലഹരിയിലാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ തിരുനാൾ.
29ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടർന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ ഗാനനാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക. തുടർന്ന് വൈകുന്നേരം 5.30 ന് വിഥിൻഷോ ഫോറം സെന്ററിൽ ലൈവ് ഓർക്കസ്ട്രയും കോമഡിയും ഒത്തുചേരുന്ന സൂപ്പർ മെഗാഷോ നടക്കും. പിന്നണി ഗായകരും ,കലാകാരന്മാരും ഓർക്കസ്ട്ര ടീമും എല്ലാം നാട്ടിൽ നിന്നും എത്തിച്ചേരും.
ജൂണ്‍ 30 ഞാറാഴ്ച വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ടും, ജൂലൈ 1 തിങ്കളാഴ്ച വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസിലർ ഫാ.മാത്യു പിണർകാട്ടും, ജൂലൈ രണ്ടിന് ഫാ.നിക്കോളാസ് കെണ്, ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തെൻപുര നാലിന് ഫാ. രഞ്ജിത്ത് മഠത്തിപ്പറന്പിൽ, ജൂലൈ അഞ്ചാം തിയതിയിലെ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും കാർമ്മികരാകും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ 6 രാവിലെ 10 ന് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തിരുനാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ. ജോസഫ് സ്രാന്പിക്കൽ പിതാവിനെയും, വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകന്പടിയോടെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനക്ക് തുടക്കമാകും.
ദിവ്യബലിയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണം നടക്കും. പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും വി. അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിർവൃതിയാണ്.
പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ തിരുനാൾ നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിലായിരുന്നു. അന്ന് മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ തിരുനാൾ. ഇടവ വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി മാരായ സിബി, ബിജോയ്, ജോബി എന്നിവരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ