+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി അന്താരാഷ്ട കലാമേളക്ക് കൊടിയേറി

സൂറിച്ച്: പതിനാറാമത് അന്താരാഷ്ട കലാമേളക്ക് തിരി തെളിഞ്ഞു. സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്.
കേളി അന്താരാഷ്ട കലാമേളക്ക് കൊടിയേറി
സൂറിച്ച്: പതിനാറാമത് അന്താരാഷ്ട കലാമേളക്ക് തിരി തെളിഞ്ഞു. സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്.

ഇനി രണ്ടു ദിനരാത്രങ്ങൾ ഭാരതീയ കലകൾ സൂറിച്ചിൽ പ്രഭ ചൊരിയും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം റജിസ്ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറൽ കൺവീനർ റീന ഏബ്രാഹം അറിയിച്ചു. ഇന്ത്യൻ കലകൾക്ക് വെള്ളവും വെളിച്ചവും നൽകി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാർവദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള.

ഇന്ത്യൻ എംബസി, സൂര്യ ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേളി അന്താരാഷ്ട യുവജനോത്സവം ഒരുക്കുന്നത്. കഴിഞ്ഞ 16 വർഷങ്ങളായി മികച്ച രീതിയിലാണ് സംഘാടകർ കലാമേള ഒരുക്കുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ കൂടാതെ കേളി കലാരത്ന , ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി എന്നിവയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. എല്ലാ മത്സര വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും.

കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ