ബംഗളൂരു: നാഷണൽ റസ്റ്ററൻറ് അസോസിയേഷൻ ഓഫ് ഇന്ത്യ മൂന്നുവർഷത്തിലൊരിക്കൽ തയാറാക്കുന്ന ഇന്ത്യ ഫുഡ് സർവീസസ് റിപ്പോർട്ട് ബംഗളൂരുവിൽ പ്രകാശനം ചെയ്തു. ഇന്ത്യയുടെ ഭക്ഷണവിതരണ മേഖലയിലെ പുതിയ ചലനങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ എന്നിവ പ്രതിപാദിക്കുന്ന റിപ്പോർട്ട് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയാണ് പ്രകാശനം ചെയ്തത്. അസോസിയേഷൻ പ്രസിഡൻറ് രാഹുൽ സിംഗ്, ബംഗളൂരു ചാപ്റ്റർ മേധാവി ഷെഫ് മനു ചന്ദ്ര, മുൻ പ്രസിഡൻറ് സമീർ കുക്രേജ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യയിലെ 24 നഗരങ്ങളിലായി 130 റസ്റ്ററൻറുകളുടെ സിഇഒമാരുമായും 3,500 ഉപഭോക്താക്കളുമായും നടത്തിയ ആശയവിനിമയത്തിലൂടെ ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇന്ത്യ ഫുഡ് സർവീസസ് റിപ്പോർട്ട് പ്രകാശനം ചെയ്തു
10:06 PM May 28, 2019 | Deepika.com