+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരാകും തെരേസയുടെ പിൻഗാമി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി പദത്തിലും പാർട്ടി അധ്യക്ഷ സ്ഥാനത്തും അവരുടെ പിൻഗാമി ആരാകുമെന്നതു സംബന്ധിച്ച ചർച്ചകൾ സജീവം. ജൂണ്‍ ഏഴിനായിരിക്കും തെരേസയുടെ ര
ആരാകും തെരേസയുടെ പിൻഗാമി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി പദത്തിലും പാർട്ടി അധ്യക്ഷ സ്ഥാനത്തും അവരുടെ പിൻഗാമി ആരാകുമെന്നതു സംബന്ധിച്ച ചർച്ചകൾ സജീവം. ജൂണ്‍ ഏഴിനായിരിക്കും തെരേസയുടെ രാജി.

ബോറിസ് ജോണ്‍സണ്‍, എസ്തർ മക്വേ, റോറി സ്റ്റിവർട്ട് എന്നിവർക്കു പിന്നാലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും സ്ഥാനമോഹം പരസ്യപ്പെടുത്തിക്കഴിഞ്ഞു. ഒരു ഡസനിലേറെ മറ്റ് എംപിമാരും മത്സരിക്കാൻ നീക്കങ്ങൾ നടത്തിവരുന്നുവെന്നാണ് സൂചന.

വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി ആംബർ റൂഡിന്‍റെ പേരും ഉയർന്നു കേട്ടിരുന്നെങ്കിലും അവർ മത്സരത്തിൽനിന്നു പിൻമാറിക്കഴിഞ്ഞു.

ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് മനസ് തുറക്കാത്ത മറ്റൊരു പ്രമുഖൻ. ഇന്ത്യൻ വംശജയായ എംപി പ്രീതി പട്ടേലുമുണ്ട് രാഷ്ട്രീയ ചർച്ചകളിലെ ഒരു പേരുകാരിയായി.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ