+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ഇഫ്താർ സംഗമം

കുവൈത്ത്: വയനാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) മേയ് 23 ന് മംഗഫ്‌ മെമറീസ്‌ ഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. സെക്രട്ടറി ജസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്‍റ് മുബാറക്ക്‌ കാമ
കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത്: വയനാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) മേയ് 23 ന് മംഗഫ്‌ മെമറീസ്‌ ഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. സെക്രട്ടറി ജസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്‍റ് മുബാറക്ക്‌ കാമ്പ്രത്ത്‌ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപഭാഷണം നടത്തി.

എല്ലാ വർഷവും കെഡബ്ലുഎ വയനാട്ടിലെ നൂറ് നിർദ്ദന വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങൾ നൽകി സഹായികുന്ന "വിദ്യാകിരൺ ഈ വർഷം റംസാൻ മാസത്തിന്‍റെ പുണ്യം ഉൾക്കൊണ്ടുകൊണ്ട്‌ വിജയകരമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെകെഐസിയുടെ ഷാജു ചെമ്മനാട്‌ റംസാൻ സന്ദേശം കൈമാറി. മതജാതി വ്യത്യാസമില്ലാതെ നിലനിൽക്കുന്ന വയനാട്‌ അസോസിയേഷൻ പൊലെയുള്ള കൂട്ടായമകളുടെ നന്മകളും ഇഫ്താർ സംഗമങ്ങളും സാർവ മാവനീയത നിലനിർത്താൻ ഉപകരിക്കുന്നു എന്ന് അദ്ദേഹം ഉണർത്തിച്ചു. ട്രഷറർ ഗ്രേസി ജോസഫ്‌ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ