കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും മലയാളി കുടുംബങ്ങൾ ചേർന്ന് വി. യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു.
അഖില ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് രാവിലെ പത്തരയ്ക്ക് കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ നടന്ന ആഘോഷമയ ദിവ്യബലിയിൽ ഫാ. അജി മൂലേപ്പറന്പിൽ സിഎംഐ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകി. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ. ഡേവീസ് ചക്കാലമുറ്റത്തിൽ സിഎംഐ എന്നിവർ സഹകാർമ്മികരായിരുന്നു. നോയൽ ജോസഫ്/ജോസ് കവലേച്ചിറ എന്നിവർ ശുശ്രൂഷികളായിരുന്നു. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ലദീഞ്ഞിനെ തുടർന്ന് പ്രദക്ഷിണം, നൊവേന, നേർച്ച വിളന്പ് തുടങ്ങിയവയ്ക്കുശേഷം ദേവാലയഹാളിൽ ഭക്ഷണവും നൽകി.
ഉച്ചകഴിഞ്ഞ രണ്ടി് പാരീഷ് ഹാളിൽ അരങ്ങേറിയ ഗാനമേളയിൽ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സ്വാഗതം ആശംസിച്ചു. ജർമൻ മലയാളി ഒന്നും, രണ്ടും, മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകർ പങ്കെടുത്ത ഗാനോൽസവം ആസ്വാദകരുടെ മനം കവർന്നു. ഗായകൻ ജിസിൽ കടന്പാട്ട് പരിപാടികൾ മോഡറേറ്റ് ചെയ്തു.
തിരുനാൾ കമ്മറ്റി കണ്‍വീനർ ജോസ് കവലേച്ചിറയിൽ നന്ദി പറഞ്ഞു. കമ്യൂണിറ്റിയുടെ കോ ഓർഡിനേഷൻ കണ്‍വീനർ ഡേവീസ് വടക്കുംചേരി, കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കൽ, ഷീബ കല്ലറയ്ക്കൽ, ആന്‍േറാ സഖറിയാ, സന്തോഷ് വെന്പേനിയ്ക്കൽ, ബെന്നിച്ചൻ കോലേത്ത് തുടങ്ങിയവർ ആവശ്യമായ സഹായ സഹകരണങ്ങൾ നടത്തി. ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാൾദിനം മാർച്ച് 19 നാണ് തിരുസഭയിൽ ആഘോഷിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ