ബർലിൻ: 2021ൽ ജർമൻ ചാൻസലർ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കി പടിയിറങ്ങി കഴിഞ്ഞാൽ പിന്നെ താൻ ഒരു രാഷ്ട്രീയ അധികാര സ്ഥാനവും ഏറ്റെടുക്കില്ലെന്ന് അംഗല മെർക്കൽ. ജർമനിയിലോ യൂറോപ്യൻ യൂണിയനിലോ അത്തരം ഒരു സ്ഥാനങ്ങളിലും പിന്നെ താനുണ്ടാകില്ലെന്നും മെർക്കൽ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ നേതൃസ്ഥാനത്തേക്ക് മെർക്കൽ എത്തുമെന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഒരു അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു അവർ. യൂറോപ്പിനെ ശക്തിപ്പെടുത്തുക എന്നത് തന്റെ കടമയായി കാണുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി ഏതെങ്കിലും അധികാരം ഏറ്റെടുക്കാനാനില്ലെന്ന് മെർക്കൽ വ്യക്തമാക്കി.
2005 മുതൽ ജർമൻ ചാൻസലർ സ്ഥാനത്ത് തുടരുന്ന മെർക്കലിന് ഇപ്പോൾ 64 വയസാണ്. പാർട്ടി അധ്യക്ഷ സ്ഥാനം കഴിഞ്ഞ വർഷം തന്നെ അവർ രാജിവച്ചിരുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിനെക്കുറിച്ചുള്ള ഒരു അഭ്യൂഹത്തിനു കൂടി അന്ത്യം
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ കൂടെപ്പിറപ്പുകളാണ് അഭ്യൂഹങ്ങൾ. അതിൽ ഏറ്റവും പുതിയതാണ് അവർ കാലാവധി തികയ്ക്കും മുൻപേ ചാൻസലർ സ്ഥാനം രാജിവയ്ക്കുമെന്നുള്ളത്.
യൂറോപ്യൻ പാർലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ അസാധാരണ യോഗം ചേരാൻ പാർട്ടി അധ്യക്ഷ അന്നഗ്രെറ്റ് ക്രാന്പ് കാറൻബോവർ തീരുമാനിച്ചതോടെയാണ് മെർക്കലിന്റെ സ്ഥാനചലനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, മെർക്കൽ കാലാവധി തികയ്ക്കുന്ന 2021നു മുൻപ് താൻ ആ സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് അന്നഗ്രെറ്റ് പ്രഖ്യാപിച്ചതോടെ ഈ അഭ്യൂഹം ഏറെക്കുറെ കെട്ടടങ്ങിക്കഴിഞ്ഞു.
അതേസമയം, അന്നഗ്രെറ്റ് പാർട്ടിക്കുള്ളിൽ ഒരു നിശബ്ദ വിപ്ലവത്തിനു കോപ്പ് കൂട്ടുന്നുണ്ടെന്ന മട്ടിലുള്ള വാർത്തകൾ പൂർണമായി പിൻവലിക്കാൻ ഇനിയും പല മാധ്യമങ്ങളും തയാറായിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ