+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വത്തിക്കാനിൽ ഇരുപത്തിയഞ്ചോളം വൈദിക വിദ്യാർഥികൾ വിവിധ പട്ടം സ്വീകരിച്ചു

വത്തിക്കാൻസിറ്റി: റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന സീറോ മലബാർ വൈദിക വിദ്യാർഥികൾ ഡീക്കൻ, സബ് ഡീക്കൻ, കാറോയ പട്ടങ്ങൾ സ്വീകരിച്ചു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന കർമ്മങ്ങളിൽ യൂറോപ്
വത്തിക്കാനിൽ ഇരുപത്തിയഞ്ചോളം വൈദിക വിദ്യാർഥികൾ വിവിധ പട്ടം സ്വീകരിച്ചു
വത്തിക്കാൻസിറ്റി: റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന സീറോ മലബാർ വൈദിക വിദ്യാർഥികൾ ഡീക്കൻ, സബ് ഡീക്കൻ, കാറോയ പട്ടങ്ങൾ സ്വീകരിച്ചു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന കർമ്മങ്ങളിൽ യൂറോപ്പിന്‍റെ സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു.

റോമിലെ സാന്തോം ഇടവകയുടെ സിൽവർ ജൂബിലി പ്രമാണിച്ചാണ് ഇത്തവണ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ നടത്തിയത്. റോമിലെ ഉർബാനോ, മാത്തർ എക്ളേസിയാ, സേദസ് സബ്യേൻസെ, കപ്രാണിക്കാ എന്നീ നാലു സെമിനാരികളിലെ ഇരുപത്തിയത്തോളം വൈദിക വിദ്യാർഥികളാണ് ഡീക്കൻ, സബ് ഡീക്കൻ, കാറോയ പട്ടങ്ങൾ സ്വീകരിച്ചത്.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ശുശ്രൂഷ ചെയ്യുന്ന വിദ്യാർഥികളായി പഠിച്ച ഉത്തരവാദിത്വങ്ങൾക്ക് അനുസരിച്ച് ആത്മാവ് പ്രകാശിക്കുന്ന വൈദികരായി സമൂഹത്തിന് മാത്യക കാട്ടി ജീവിക്കുവാൻ വൈദിക വിദ്യാർഥികളെ മാർ സ്റ്റീഫൻ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ