ലണ്ടൻ: ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈൻ പ്രസിദ്ധീകരണമായ "ജ്വാല' ഇമാഗസിന്റെ മേയ് ലക്കം പ്രസിദ്ധീകൃതമായി. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്ക്കാരിക വിഭാഗം യുക്മാ സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.
2014 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച "ജ്വാല' കഴിഞ്ഞ നാലര വർഷങ്ങൾ കൊണ്ട് യുകെയുടെ അതിർത്തികൾ കടന്ന് ലോക പ്രവാസി മലയാളികൾക്ക് ആകെ പ്രിയങ്കരമായി തീർന്നു കഴിഞ്ഞു. ഈ കാലയളവിൽ അൻപത് പതിപ്പുകൾ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തിൽ അർദ്ധ ശതകം തികച്ച ജ്വാല ഇമാഗസിൻറെ അൻപത്തിയൊന്നാം ലക്കമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മാനേജിംഗ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യുകെയിലെ കലാ സാഹിത്യ രംഗങ്ങളിൽ പ്രമുഖരായ ജോർജ് അറങ്ങാശേരി, സി.ജെ റോയി, നിമിഷ ബേസിൽ, മോനി ഷിജോ എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇ മാഗസിനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്നത്.
ഓണ്‍ലൈൻ പ്രസിദ്ധീകരണ രംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ ഉൾക്കൊണ്ടു, നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇമാഗസിന്റെ മുന്നോട്ടുള്ള പ്രയാണം.