ലണ്ടൻ: ഫ്രണ്ട്സ് യുണെറ്റഡ് സ്പോർട്സ് ക്ലബ് ആഷ്ഫോർഡിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രഥമ ഓൾ യുകെ വടംവലി മത്സരത്തിൽ യുകെയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.
മേയ് 18 ശനിയാഴ്ച ആഷ്ഫോർഡിലെ നോർത്ത് സ്കൂളിൽ രാവിലെ 9 മുതൽ നടക്കുന്ന വാശിയേറിയ മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വന്പന്മാർ മാറ്റുരയ്ക്കുന്നു.
ഒന്നു മുതൽ ആറാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 701 പൗണ്ടും പൗലോസ് ചക്കാലയ്ക്കൽ മെമ്മോറിയൽ ട്രോഫിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 501 പൗണ്ടും തോമസ് വടക്കുംചേരി മെമ്മോറിയൽ ട്രോഫിയും മൂന്നാംസ്ഥാനം നേടുന്ന ടീമിന് 251 പൗണ്ടും കൊച്ചപ്പൻ മെമ്മോറിയൽ ട്രോഫിയും നൽകുന്നതാണ്. കൂടാതെ മറ്റനേകം സമ്മാനങ്ങളും മത്സരാർഥികളെ കാത്തിരിപ്പുണ്ടെന്നു സംഘാടകർ അറിയിച്ചു. ഈ ടൂർണമെൻറിനോടനുബന്ധിച്ചു മറ്റു കലാകായിക മത്സരങ്ങളും നാടൻ കേരളതനിമയിലുള്ള ഭക്ഷണശാലകളും ഉണ്ടായിരിക്കുന്നതാണ്.
വടംവലിയിലെ താരരാജാക്ക·ാർ ഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങൾ കുടുംബസമ്മേതം ആസ്വദിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫ്രണ്ട്സ് യുണെറ്റഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ ആഷ്ഫോർഡിൽ ഒരുക്കിയിരിക്കുന്നത്.
റിപ്പോർട്ട്: സോജൻ ജോസഫ്