ബാസൽ : ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീത വിരുന്നുമായി ഗ്രേസ് ബാൻഡ് സ്വിറ്റ്സർലണ്ട് ഒരുക്കുന്ന സംഗീത വിരുന്ന് ഹൃദയാഞ്ജലി ഒരിക്കൽ കൂടി സ്വിറ്റ്സർലൻഡിൽ. മേയ് 18 നു വൈകുന്നേരം 5.30 നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വച്ചു നടത്തപ്പെടുന്നു. കെസ്റ്ററിന്റെ പുത്രിയും നവഗായികയുമായ കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നിൽ പങ്കാളിയാകും.
ഈ സംഗീത നിശയിലേക്ക് എല്ലാ സ്വിസ് മലയാളികളെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഗ്രേസ് ബാൻഡ് ഭാരവാഹികൾ അറിയിച്ചു. മലയാളത്തിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററിന്റെ മഹനീയ സാന്നിധ്യം ഈ വർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയായതിനാൽ വലിയൊരു ആസ്വാദക സദസ് പ്രോഗ്രാം ദിനത്തിനായി കാത്തിരിക്കുന്നു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ