നീനാ(കൗണ്ടി ടിപ്പററി) : പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മേയ് 11 ന് നീനാ കൈരളി ആഘോഷിച്ചു.
നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു രണ്ടിന്് ആരംഭിച്ച ആഘോഷപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ, ഗാനാലാപനങ്ങൾ, ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്കിറ്റുകൾ, വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സന്പുഷ്ടമായി. തുടർന്ന് ഫാ. റെക്സൻ ചുള്ളിക്കൽ ’ലക്കി ഫാമിലി നറുക്കെടുപ്പ്’ നടത്തുകയും ഈസ്റ്റർ, വിഷു സന്ദേശം നൽകുകയും ചെയ്തു.
കൂടാതെ അയർലൻഡിലും, യുകെയിലും ഏറെ പ്രശസ്തനും അവാർഡ് വിന്നിംഗ് മജീഷ്യനുമായ ’സ്റ്റീവ് സ്പേഡിന്റെ മാജിക് ഷോ ഇത്തവണത്തെ ആഘോഷത്തിന്റെ മാറ്റു കൂട്ടി. ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് എത്തിച്ച മാജിക് വിസ്മയം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. കലാപരിപാടികൾക്കും, മാജിക്ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.
നീനാ കൈരളി 2018-19 വർഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്േറാ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിൻസണ്, ജോസ്മി ജെനിൽ എന്നിവർ ആഘോഷപരിപാകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്