എഡ്മന്റണ്‍: കോസ്മോ പോളിറ്റൻ ക്ലബ് ഇദംപ്രഥമായി രാത്രി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടർഫ് ട്രെയ്നിംഗ് സെന്ററിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ എഡ്മന്റണിലും കാൽഗരിയിലും നിന്നുമായി പതിനാറു ടീമുകൾ പങ്കെടുത്തു.
ആറ് ഓവർ വീതമുള്ള ലീഗ് മത്സരത്തിനുശേഷം നാലു ടീമുകൾ സെമിയിലെത്തി. ഫൈനലിൽ എഡ്മന്റണ്‍ പാന്തേഴ്സ് എ ടീമും ടീം യുണൈറ്റഡും ഏറ്റുമുട്ടി. പ്രഥമ പാതിരാത്രി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് എ ടീം കിരീടം ചൂടി. വൈകിട്ട് ആരംഭിച്ച മത്സരം പൂർത്തിയായത് രാവിലെ ആറുമണിയോടെയാണ്.
തദവസരത്തിൽ ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ടീമിന്റെ മുഖ്യസ്പോണ്‍സർമാരായ ജിജോ ജോർജ് റിയൽട്ടർ, തൗസന്റ് സ്പൈസസ്, ഫ്ളോസ് അബ്ഗ്ലോസ്, യൂണിമണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കലവറ കേറ്ററിംഗ്, ആൽബർട്ട ഫ്രൈഡ് ചിക്കൻ, കോഗ്നാക് ഹെസ്റ്റുഡിയോ, ഓൻകാർ ഇൻഷുറൻസ് ബ്രോക്കർ, കൈനറ്റിക് സ്പോർട്സ് എന്നിവരായിരുന്നു ടൂർണമെന്റിന്റെ മറ്റു സ്പോണ്‍സർമാർ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ എഡ്മന്റണിലെ യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കാൻ കോസ്മോ പോളിറ്റൻ ക്ലബിന് സാധിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ സേവന പദ്ധതികളിലും ക്ലബ് സജീവമായി പങ്കെടുത്തു.
റിപ്പോർട്ട്: ബൈജു പി.വി