ബർലിൻ: യൂറോപ്യൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാജ്യം യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിനു പ്രാമുഖ്യം.
പിന്നീട് ആവശ്യം ലഘൂകരിച്ചെങ്കിലും ഇതു പിൻവലിക്കാൻ പാർട്ടി തയാറായിട്ടില്ല. നിർദേശിക്കപ്പെടുന്ന പരിഷ്കരണ പദ്ധതികൾ ഉദ്ദേശിക്കുന്ന രീതിയിൽ മുന്നോട്ടു പോകുന്നില്ലെങ്കിൽ ജർമനി യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കണം, അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ സമയബന്ധിതമായി പിരിച്ചുവിടണം. അതിനു ശേഷം ബദലായി മറ്റൊരു സാന്പത്തിക - യൂറോപ്യൻ താൽപര്യ സംരക്ഷണ യൂണിയൻ രൂപീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ