മി​ന്ന​ൽ മു​ന്നേ അ​റി​യാം; ആ​പ്പു​മാ​യി ക​ർ​ണാ​ട​ക

10:19 PM May 02, 2019 | Deepika.com
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ൽ മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ഇ​നി മൊ​ബൈ​ൽ ആ​പ്പ്. സി​ദി​ലു എ​ന്ന ആ​പ്പ് വ​ഴി ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും. യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള എ​ർ​ത്ത് നെ​റ്റ്വ​ർ​ക്സ് ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ർ​ണാ​ട​ക പ്ര​കൃ​തി​ദു​ര​ന്ത നി​രീ​ക്ഷ​ണ​കേ​ന്ദ്ര​മാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് മി​ന്ന​ൽ മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നാ​യി എ​ർ​ത്ത് നെ​റ്റ്വ​ർ​ക്സ് ക​ന്പ​നി സ്ഥാ​പി​ച്ചി​ട്ടു​ള്ള 11 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആ​പ്പ് വ​ഴി​യാ​യി ല​ഭി​ക്കു​ന്ന​ത്.

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​ന്ന​തി​ന് 20 മു​ത​ൽ 45 വ​രെ മി​നി​റ്റ് മു​ന്പ് ആ​പ്പി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും. സ്ഥ​ല​പ​രി​ധി അ​നു​സ​രി​ച്ച് വി​വി​ധ നി​റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ന്ന​റി​പ്പ് ന​ല്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഇ​ടി​മി​ന്ന​ലി​ന് ചു​വ​പ്പും അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​തി​ന് ഓ​റ​ഞ്ചും 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ മ​ഞ്ഞ​യും സു​ര​ക്ഷി​ത മേ​ഖ​ല​യി​ലാ​ണെ​ങ്കി​ൽ പ​ച്ച​യും നി​റ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പാ​കും ല​ഭി​ക്കു​ക. ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.