+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ര​ളി നി​കേ​ത​ൻ യു​വ​ജ​നോ​ത്സ​വം: ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു

വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. വി​യ​ന്ന​യി​ലെ ഒ​ന്നാ​മ​ത്തെ ജി​ല്ല​യി​ലു​
കൈ​ര​ളി നി​കേ​ത​ൻ യു​വ​ജ​നോ​ത്സ​വം: ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. വി​യ​ന്ന​യി​ലെ ഒ​ന്നാ​മ​ത്തെ ജി​ല്ല​യി​ലു​ള്ള മ​ല​യാ​ളം സ്കൂ​ളി​ന്‍റെ ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ളി​ൽ ഫാ. ​തോ​മ​സ് കൊ​ച്ചു​ച്ചി​റ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു യു​വ​ജ​നോ​ത്സ​വം 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ കു​ട്ടി​ക​ളും, അ​ധ്യാ​പ​ക​രും, സ്കൂ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും, മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നു​ഘ​ട്ട​മാ​യി സം​ഘ​ടി​ക്കു​ന്ന മേ​ള​യി​ലെ മ​ല​യാ​ള ഗാ​നം, പ്ര​ച്ഛ​ന്ന​വേ​ഷം, ക​ഥ പ​റ​ച്ചി​ൽ, ഉ​പ​ക​ര​ണ സം​ഗീ​തം തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും, സം​ഘ​ഗാ​ന മ​ത്സ​ര​ങ്ങ​ളു​മാ​ണ് ആ​ദ്യ​പാ​ദ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​യ​ന്ന​യി​ലെ ര​ണ്ടാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട നൂ​റോ​ളം കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ത്.

ചി​ത്ര​ര​ച​ന മ​ത്സ​രം ഏ​പ്രി​ൽ 27ന് ​റാ​തൗ​സി​ന് സ​മീ​പം ഏ​ബ​ൻ​ഡോ​ർ​ഫ​ർ സ്ട്രാ​സെ 8ൽ ​ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 3.45 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​ണ് മ​ത്സ​രം. ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ൾ, സി​നി​മാ​റ്റി​ക്ക് നൃ​ത്ത​ങ്ങ​ൾ, ക്രി​സ്ത്യ​ൻ ഡാ​ൻ​സ് തു​ട​ങ്ങി​യ മേ​ള​യി​ലെ ജ​ന​പ്രി​യ ഇ​ന​ങ്ങ​ൾ ഫ്േ​ളോ​റി​സ്ഡോ​ർ​ഫി​ലു​ള്ള ഹൗ​സ് ദേ​ർ ബെ​ഗേ​ഗ്നും​ഗി​ൽ മേ​യ് 11ന് ​ന​ട​ക്കും.

കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ൾ പു​തു​ത​ല​മു​റ​യ്ക്ക് വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വം സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ചാ​തു​ര്യം കൊ​ണ്ടും വി​യ​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി ജോ​മി സ്രാ​ന്പി​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി