പാരീസ്: ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്നതു തടയാൻ ഫ്രാൻസും ന്യൂസിലൻഡും ഒരുമിച്ചു പ്രവർത്തിക്കും.
ന്യൂസിലൻഡിൽ ക്രിസ്ത്യൻ തീവ്രവാദി നടത്തിയ ഭീകരാക്രമണം സമൂഹ മാധ്യമങ്ങളിൽ ലൈവ് വെബ്കാസ്റ്റ് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മേയ് പതിനഞ്ചിനു കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേണ്‍ പറഞ്ഞു.
സൈബർ ലോകത്തു നിന്ന് തീവ്രവാദ ആശയങ്ങൾ പൂർണമായി തുടച്ചുനീക്കാൻ സർക്കാരുകളും സാങ്കേതിക സ്ഥാപനങ്ങളും തമ്മിൽ യോജിച്ചു പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. ന്യൂസിലൻഡിൽ പ്രമുഖ കന്പനി സിഇഒമാരുമായി ഇതിനകം ഈ വിഷയത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞതായും ജസിന്ത അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ